Wednesday, August 10, 2016

MIRAGE

Wandering around the lonely path
with none, but my own contour,
The sweating day gifted by
the fiendish fellow, the sun..

In search of something
that comes often in dreams
A soothing breeze
that cools the fire inside..

It is love indeed
sometimes a pill for grief..
at times a slap over joy..
always an unsolved mystery..

Far over there
I see someone
with a sign of delight,
and hope for life..

It is Love, for sure
as it melts the soul..
Vanishing all pain and grief
Sparkling like gems..

Waving my hands
Craving for his hands
I strolled more 
Over miles..

It was sudden..
He was unseen
Making all clear 
it was just a mirage..

Love is a mirage
It fascinates..but,
often betrays
the one who urge for..

Now; again none in this path
Me and my thoughts alone
The mighty Sun
still warming in and out...


Wednesday, August 3, 2016

SEASONS

The cycle of seasons
moves on and on..
Each season comes and departs
evoking distinct joys and griefs..

The winter ousts away the heat
by its snowy cover
bringing calmness all the way
and slowly departs..

Then comes the mostly awaited
Spring of the year
showering the magical colours
of life and love..

The sun burns everything underneath
with the power of his heat
Drying up the pools and lakes
sweating up the fresh flora..

The fall comes like an unwanted guest
Each leaf withers in grief
leaving the trees naked and alone
waiting for the next cycle..

Seasons change the way it pleases
But they are never uncertain
They never betray anyone..
But humans do..


Thursday, April 28, 2016

ഒരു കടൽക്കഥ

കടലിനെ ഞാൻ പ്രണയിച്ചിരുന്നു...പണ്ട്..ശരിയും തെറ്റും വേർതിരിക്കാൻ അറിയാത്ത  പ്രായത്തിൽ..ബാല്യത്തിൻറെ നിഷ്കളങ്കത മറ്റേതൊരു കുട്ടിയേയും പോലെ എനിക്കുമുണ്ടായിരുന്നു..കടലിലെ തിരമാലകൾ ആഞ്ഞടിക്കുമ്പോൾ മനസ്സിലും ആനന്ദം അലയടിച്ചിരുന്നു..കണ്ണുകളിൽ കൗതുകം നിറഞ്ഞിരുന്നു..സന്ധ്യക്ക് സൂര്യനെ വിഴുങ്ങുന്ന കടലിനെ നോക്കി അത്ഭുതത്തോടെ നിന്നിട്ടുണ്ട് പലപ്പോഴും..ഈ കടൽ ഒരു മഹാ പ്രതിഭാസം തന്നെ..ഓരോ തിരകളും കൊണ്ട് വരുന്ന ശംഖുകളും കക്കകളും നിധി പോലെ പെട്ടിയിൽ സൂക്ഷിച്ചിരുന്നു അന്ന്..ആരൊക്കെയോ പറഞ്ഞു തന്ന മത്സ്യകന്യകയുടെ കഥ കേട്ട്  കടലിന്റെ അടിത്തട്ടിലേക്ക് ഊളിയിട്ടു പോകാൻ വെമ്പിയ നിമിഷങ്ങൾ..കടലിനടിയിലും കൊട്ടാരമുണ്ടത്രേ..പലപ്പോഴും സ്വപ്നങ്ങളിൽ തെളിയാറുണ്ട് ആ സ്ഫടിക കൊട്ടാരം..വഞ്ചിയുമായി മീൻ പിടിക്കാൻ കടലിൽ പോകുന്ന ആളുകളെ കാണുമ്പോൾ 'അവരുടെ ഒരു ഭാഗ്യം' എന്ന് ചിന്തിച്ചു അസൂയപ്പെട്ടിരുന്നു..

പിന്നീടൊരിക്കൽ 'ചെമ്മീൻ' എന്ന സിനിമ  കണ്ടപ്പോൾ ആണ് കടലിൽ ചുഴികൾ ഉണ്ടെന്നും അതിൽ അകപ്പെട്ടാൽ മരണമാണെന്നും തിരിച്ചറിഞ്ഞത്..സത്യത്തിൽ കടലിനോടുള്ള ഭയം എന്ന വികാരത്തിന് ഞാനടിമപ്പെട്ടു തുടങ്ങിയത് അന്നാണ്..എങ്കിലും കടൽ കാണാനുള്ള മോഹം കെട്ടടങ്ങിയിരുന്നില്ല..പക്ഷെ പിന്നീട് പലപ്പോഴും കടൽ കാണുമ്പോൾ ഭയത്തിൻറെ കരിനിഴൽ ഞാനറിയാതെ എന്നെ വിഴുങ്ങാൻ തുടങ്ങിയിരുന്നു..ഒരു പക്ഷെ നാം കൂടുതൽ വിദ്യാസമ്പന്നർ ആകുമ്പോഴാകും വികാരവിചാരങ്ങൾ നമ്മെ പെട്ടെന്ന് കീഴ്പ്പെടുത്തുന്നത്..കടലിനെ കുറിച്ച് കൂടുതൽ അറിയുമ്പോൾ ആ ഭയം കൂടി കൂടി വന്നു..പക്ഷെ ചുറ്റുമുള്ളവർക്ക് മുൻപിൽ അത് പ്രകടമാകുമ്പോൾ ഉണ്ടായേക്കാവുന്ന നാണക്കേട് ഓർത്തുകൊണ്ട് വലിയ ധൈര്യശാലിയായി പുറമേ നടിച്ചു..
കടലിൻറെ അഗാധ ഗർത്തം..അതിൽ അകപ്പെട്ടു പൊലിഞ്ഞു പോകുന്ന ജീവനുകൾ..മത്സ്യബന്ധനത്തിനു പോയി തിരികെ വരാത്തവരെ കുറിച്ചുള്ള നിരന്തരമായ വാർത്തകൾ,സുനാമി കവർന്നെടുത്ത ഒരുപാട് പാവം മനുഷ്യർ, അനിമൽ പ്ലാനെറ്റിൽ സ്ഥിരം കാണാറുള്ള നരഭോജികളായ കൂറ്റൻ സ്രാവുകൾ, തിമിംഗലങ്ങൾ, അനന്തമായ സാഗരത്തിൽ ആർതട്ടഹസിക്കുന്ന തിരമാലകൾ..ഇതെല്ലാം ഉള്ളിലെ ഭയത്തെ ആളികത്തിക്കാൻ പ്രാപ്തമായവയായിരുന്നു..

കരയിൽ എന്തെഴുതിയാലും മായ്ക്കാൻ കഴിവുള്ള തിരമാലകൾ..കൊടും ചൂടുള്ള സൂര്യനെപ്പോലും തന്നിലലിയിക്കാൻ ശക്തിയുള്ള മഹാസാഗരം..ഭീകരമായ അലകളാൽ ഈ ലോകത്തെ മുഴുവൻ വിഴുങ്ങാൻ സാധിക്കുന്ന ആരിലും ഒരിക്കലെങ്കിലും ഭയം ജനിപ്പിക്കാൻ കഴിവുള്ള സമുദ്രത്തെ ഞാൻ ഹൃദയം കൊണ്ട് സ്നേഹിക്കുന്നു..എന്നാൽ തലച്ചോറ്  കൊണ്ട് വെറുക്കുന്നു..

Friday, April 15, 2016

The ones left behind

Slowly, steadily comes the man
with a half broken vessel
Closer he comes; the shabby clothes
too viewed half torn..

Dusty brown hair 
Sleepy tiny eyes
Dried and pale lips
Shows what he do

Beggary is what he does
but never he a beggar
None is born as the same
who ought to live as the same..

He kisses each penny he gets
with a smile of joy
Hunger is what he suffers
Food is what he needs..

We the luckiest ones
eat and drink more
but throws away plenty
being the tummy full..

Neither of us save some food
nor do recall the hungry faces
roaming in the streets
sleeping in hovels and slums..

Open the eyes and view around
Sharpen the ears and be alert
let us proffer an aid
to the ones who starve..

Worship places we visit often
pray for own good
Let us help the poor
and see our God's smile on them..






Sunday, April 10, 2016

തിരിച്ചു വരാത്തത്


കറുത്തിരുണ്ട ആകാശത്തേക്ക് പ്രതീക്ഷയുടെ തുള്ളിക്കായ്‌ ഉറ്റു നോക്കുകയായിരുന്നു കുഞ്ഞി. മഴ പെയ്യുന്നത് കാണാൻ അവൾക്കു പണ്ടേ ഇഷ്ടമാണ്. അല്ലെങ്കിലും ആർക്കാണ് മഴയെ ഇഷ്ടമല്ലാത്തത്‌..വീടിന്റെ ഉമ്മറത്ത്‌ നിന്ന് കൊണ്ട് അമ്മ  മഴ കാണിച്ചു തരുമ്പോൾ അത്ഭുതത്തോടെ നോക്കികണ്ടിരുന്ന ഒരു ബാല്യം തനിക്കും ഉണ്ടായിരുന്നു..തെങ്ങോലയും മച്ചിങ്ങയും കൊണ്ട് കളിക്കോപ്പുകളുണ്ടാക്കി തരുമായിരുന്നു വീട്ടില് തെങ്ങ് കയറാൻ വന്നിരുന്ന അപ്പുണ്ണി..അന്നൊക്കെ മുറവും കുട്ടയും ചൂലുമെല്ലാം ഉണ്ടാക്കാൻ പാറുവമ്മ വരാറുണ്ട്..അവർ വീടിന്റെ പുറകു വശത്ത് വന്നിരിക്കും..അമ്മൂമ്മയുടെ വെറ്റില ചെല്ലത്തിൽ നിന്നും ആരും കാണാതെ മുറുക്കാനെടുത്ത് പാറുവമ്മക്ക് കൊടുക്കുമ്പോൾ അവൾ അത്ഭുതപ്പെട്ടിരുന്നു പല്ലില്ലാത്ത പാറുവമ്മ എങ്ങനെ മുറുക്കാൻ ചവക്കുമെന്ന്. കൊയ്ത്തും മെതിയുമായ് പാടത്തും വീട്ടിലുമെല്ലാം നിറയെ  ആളുകൾ.  കളിക്കാനും മാങ്ങ പറിക്കാനുമൊക്കെ ഒപ്പം കൂടുന്ന അയല്പക്കത്തെ കുറെ കൂട്ടുകാർ..കളി കഴിഞ്ഞു വിശന്നു വരുമ്പോൾ അമ്മയുണ്ടാക്കുന്ന അവൽ നനച്ചത്‌ ആർത്തിയോടെ കഴിച്ചതുമെല്ലാം ഇന്നലെ കഴിഞ്ഞത് പോലെ..ബാലരമയും കളിക്കുടുക്കയുമൊക്കെ ഒഴിച്ച് കൂടാനാവാത്ത സഹചാരികൾ ആയിരുന്നു..

മുഖത്തേക്ക് ഇറ്റുവീണ ഒരു മഴത്തുള്ളി കുഞ്ഞിയെ ഓർമകളിൽ നിന്നും ഉണർത്തി..ചുറ്റും നോക്കി.കണ്ടതെല്ലാം മുൻപേ മാഞ്ഞു പോയ ചിത്രങ്ങളാണെന്ന് സ്വയം പറഞ്ഞു..പക്ഷെ അന്നൊന്നും ഒന്നിലും ഒരു കളങ്കവും താൻ കണ്ടിരുന്നില്ല..വാത്സല്യത്തോടെ ഓമനിക്കുന്ന ഒരു കൂട്ടം ആളുകൾ..എന്തും പരസ്പരം പങ്കിട്ടു കഴിക്കുന്ന കുറെ കൂട്ടുകാർ..അതിലെല്ലാം നന്മയുടെ നിറം മാത്രമേ കണ്ടിരുന്നുള്ളൂ..

എന്നാൽ ഇന്ന് ഈ തിരക്കുള്ള നഗരത്തിലെ കെട്ടിടത്തിന്റെ ഏഴാം നിലയിലിരിക്കുമ്പോൾ ചുറ്റുമുള്ളതെല്ലാം തലകീഴായി മറിയുന്ന പോലെ..തീന്മേശയിലെ ചില്ലുപാത്രത്തിൽ ഇരിക്കുന്ന പഴങ്ങൾ മുതൽ അന്തരീക്ഷത്തിലെ വായു പോലും വിഷമയമാണ്..പുറത്തേക്കിറങ്ങിയാൽ കഴുകന്മാരുടെ വൃത്തികെട്ട കണ്ണുകൾ ശരീരത്തിൽ ചുഴിഞ്ഞിറങ്ങുന്നു..പൊതുവഴിയിൽ വെച്ച് വിവസ്ത്രയാക്കപ്പെട്ടു എന്ന് തോന്നും ആ നോട്ടം കണ്ടാൽ..തൊട്ടടുത്തിരുന്നു മൊബൈൽ നോക്കുന്നവർ പോലും അടുത്ത നിമിഷത്തിൽ ചതിക്കുമോ എന്നാ ഭയം ഉള്ളിൽ പേറി നടക്കേണ്ടി വരുമ്പോൾ ഉളള ദൈന്യത..നുണകൾ കൊണ്ട് കണ്ണില പൊടി വിതറുന്ന സ്ഥിരം മുഖങ്ങൾ..എന്തിലും ദ്വയാർത്ഥം മാത്രം കാണുന്ന ചില മനുഷ്യർ..മരണം കാത്തു റോഡിൽ കിടക്കുനത് സ്വന്തം അയൽക്കാരനായാൽ പോലും കണ്ണടച്ചു തിരിഞ്ഞു നടക്കുന്ന കുറെ സ്വാർത്ഥ ജന്മങ്ങൾ..ഇതെല്ലാം കൂടിയ ഒരു വലയത്തിനുള്ളിലാണ് ഇന്ന് ഞാൻ കഴിയുന്നത്‌..ഞാൻ മാത്രമല്ല എല്ലാവരും..അവളോർത്തു...

മടുപ്പ് തോന്നാറുണ്ട് പലപ്പോഴും..പലരുടെയും മുഖം മൂടികൾ വലിച്ചു കീറാൻ പോലും തോന്നിയ നിമിഷങ്ങളുണ്ട്..പക്ഷെ ഇതും ഒരു ജീവിതമാണ്..മറ്റുള്ളവരെ പോലെ തന്നെ താനും മുന്നോട്ടു പോകണം..ഒരുപക്ഷെ കാലം കുറേ പിന്നിടുമ്പോൾ അവരെപ്പോലെ താനും ആകുമെന്ന് അവൾക്കു തോന്നി..ജനനത്തിനും മരണത്തിനും ഇടയിൽ ഒരു കൊച്ചു ഇടവേള..അതാണീ ജീവിതം..അത് കണ്ണും കാതും തുറന്നു വെച്ച് ജീവിക്കുക..ചുണ്ടിൽ ഒരു പുഞ്ചിരി സദാ അണിയുക..പക്ഷെ എത്രയൊക്കെ മുൻപോട്ടു പോകുമ്പോഴും ഇടയ്ക്കൊന്നു തിരിഞ്ഞു നോക്കുമ്പോൾ ആശ്വസിക്കാനും ആനന്ദിക്കാനും തിരിച്ചു കിട്ടാത്തൊരു ബാല്യം തനിക്കുണ്ടല്ലോ..മച്ചിങ്ങയും തെങ്ങോലയും നടുമുറ്റവും പാടവും അവൽ നനച്ചതും അപ്പുണ്ണിയും പാറുവമ്മയും എല്ലാം  ചേർന്നൊരു നിറമുള്ള ബാല്യം..

Monday, April 4, 2016

നിഴൽ


വിജനമാം പാതയിലൂടെ നടന്നു ഞാൻ നീങ്ങവേ
എൻറെ സഹചാരിയായ് കൂടെ നീയുണ്ട്
എവിടേക്കോ എന്തിനോ എന്ന ചോദ്യശരമില്ലാതെ
എന്നും എന്നോടൊപ്പം നീ മാത്രം..

ഞാനില്ലെങ്കിലോ നീയും ശൂന്യം
എനിക്കായ് കാത്തു നിൽപതു നീ മാത്രം
ബന്ധങ്ങൾ തൻ ബന്ധനങ്ങൾ വേർപെടുമ്പോഴും
കൈവിടാതെ എന്നും കൂട്ടിരിക്കുന്നു നീ..

ഒരു വേള ഞാൻ എന്ന സത്യം
വെറുമൊരു മിഥ്യയായി നീറിടുമ്പോൾ
എന്നിലെ ഞാനായ് കൂടെയൊഴിയുന്നു
എൻറെ നിഴലെന്ന ഉറ്റ തോഴൻ..

Thursday, March 31, 2016

A Tribute to the Army Men

On the frontier
stands the gallant man
with arms on his hand
holding each breath..

Eager on his rival's entry
he waits patiently..
with strong will and dauntless mind
He fights for his nation..

Not everyone can be like you
dear army man
valor and compassion
are your soul mates

You never let our country bleed
even if your self falls in risk
For you, comes the nation foremost
later the ones of your blood

You are here;
Missing the care of  your mother,
the anger of the dad,
the love of your wife and
the cuddles of the little one..

Your's is not a child's play
but a real war for motherland
You are alert
even in nanoseconds

Pistols, firearms, missiles and bombshells
all over the battle arena
still, well determined
you fight with aggression and power..

Bloodsheds and slaughter
comes common on war field
The man in you never shed
a drop of tear in dismay..

Now..here I see a coffin
and inside a corpse
with a brave soul resting
in peace and pride..

I never say 'adieu' to you sir
since your deeds are immortal
You live in us..
Among us..
and for us...








Tuesday, March 22, 2016

യാത്ര

യാത്ര


മിഴി നിറയുന്നു
മനമൊന്നു പിടഞ്ഞിടുന്നു
നിൻ ചാരെ നിന്നും
മെല്ലെ നീങ്ങിടുമ്പോൾ

ജനലിന്റെ തുരുമ്പിച്ച കമ്പികളിൽ
കൈകളമർത്തി
വിജനമാം വീഥിയിൽ നോക്കി നിന്നു നീ
എന്റെ വേർപാട്
വേദനയോടെ അറിഞ്ഞു കൊണ്ട്

കാലം എപ്പോഴോ ദാനമായി നല്കിയാ
പുതുജീവിതതിൻ പുലരിയായ് നീ
ഈറനണിയുന്ന നയനസൂനങ്ങളെ
നനുത്ത വിരൽകളാൽ മെല്ലെ തഴുകി

വേനലും മാരിയും ശൈത്യവും
ഒന്നിന് പുറകെയായി വന്നടുത്തു
അപ്പോഴും പതറാതെ നിഴൽപോലെ
നിന്റെ നേർത്ത സാമിപ്യം

മരണമൊരു പഥികനായി
പെട്ടെന്നൊരു ദിനം വാതിൽക്കൽ മുട്ടവേ
കഴിഞ്ഞില്ല ക്ഷണം നിരസിക്കുവാൻ
അറിഞ്ഞില്ല എത്ര നാൾ ബാക്കിയുണ്ടെന്നും

എവിടെ നിന്നു വന്നുവോ
അവിടേക്ക് തിരിച്ചൊരു പ്രയാണം
അനിവാര്യമാണെന്ന നഗ്നസത്യം
സിരകളിൽ ആഞ്ഞടിച്ചിടുന്നു
കൊടുങ്കാറ്റു പോലെ..

എൻറെ പട്ടട എരിഞ്ഞടങ്ങുമ്പോൾ
അതിൽ ആവിയായെൻ ദേഹം ഒടുങ്ങുമ്പോൾ
ഒരു നിമിഷം നിൻ മിഴി നിറഞ്ഞിടട്ടെ
എൻ യാത്രാമൊഴി ഓർത്ത്

Monday, March 14, 2016

രാത്രി

രാത്രി 

പകലിൻ വെണ്മയെ പകുത്തു മാറ്റി
വരികയായി..
ഇരുളിൻറെ പുതപ്പണിഞ്ഞ
നിശീഥിനി..


വിണ്ണിൽ നിന്നും ഭൂമിയിലൊഴുകുമീ
നിലാവിൻ ചാരുത തന്നതീ രാത്രി..
ഈറനാം തെന്നലിൻ സുഖമേകിയതുമീ
തമസ്സിൻ രാജ്ഞി..


സ്നേഹത്തിൻ മുല്ലമൊട്ടുകൾ
ഇണകളിൽ വിരിയിക്കുമീ സുഗന്ധ രാവിൻ
നിശബ്ദതയിൽ ഏതോ ഒരു ഗാനശകലം
 കേട്ടുറങ്ങുന്ന അനുഭൂതിയും..


ഒരു കൊച്ചു മെഴുതിരി തൻ വെട്ടത്തിൽ
പാഠങ്ങൾ ഉരുവിടുന്ന കുഞ്ഞിൻറെ
ആധിയറിഞ്ഞു കൊണ്ടവനെ 
പരിഹസിക്കുന്നീ രാത്രി..

നിദ്ര തൻ ഗർത്തത്തിലേക്ക്
ഏവരും തെന്നി വീഴുന്നോരാ നിശയിൽ
കാലടി കേൾക്കാതെ മെല്ലെ വന്നീടുന്നു 
അന്ധകാരത്തിൻ വളർത്തുമക്കൾ..


എകമാം വീഥിയിൽ ഭയമോടെയണയുന്ന
സോദരിതൻ മാനത്തെ പിചിക്കീറുന്നതിൻ
മൂകസാക്ഷിയാകുന്നീ നിശീഥിനി
 നിർവികാരതയോടെ..


എന്നിട്ടും ഏവരും പ്രണയിക്കുന്നു
പൊരുളറിയാതെന്തിനൊ
നിൻ ഇരുണ്ട രൂപത്തെ..
നിൻ നിസ്സംഗ ഭാവത്തെ..

Monday, March 7, 2016

The Man of his world

The Man Of His World

Born with a silver spoon in mouth
comes the so called 'gentleman'
with an upright posture 
and an arrogant smile

He is no doubt, a great doer
who is an achiever too..
He made his dreams true
with vigour and spirit


Of course!! did well for wealth
earned ample luxury
owning a stately home
with maids around

Palanquins were in plenty
and people to hold on too
happier he was; sprouting
into a better fruit.

Poor were helped 
with money and food
 neither a social fidelity
nor loyalty the real cause..

Fame was all he intended
To be known was his dream ever..
victory was all for him
for winning the fellow men's  hearts

Love was only a myth
obtuse were his thoughts
neither the ravishing beauty of his queen
changed his inner belief

Showering his queen 
with pearls and gems
the 'gentleman' never drizzled
a drop of love on her ever..

Wandered all around for
the sweetness of wines,
aroma of new scents, and
for some waves of beauty..

Warmth was a mask
worn by himself
strongly wishing others
to come out as slaves..

Fake were his friends
with no authentic feel
the rich man played as a puppet
in his two-faced fellows' hands..

Stabbed from the back
the 'gentle man' pleads
never to get his wealth back; but
only for the rain of love..





Friday, March 4, 2016

അനാഥസൂനങ്ങൾ

അനാഥസൂനങ്ങൾ




കുഞ്ഞേ..നിൻ മിഴിയിലൂടെ 
ഞാനീ ലോകത്തെ അറിയുന്നു
നിൻ മൊഴിയിലൂടെ അറിയുന്നു
ഞാനീ ലോകരേയും..


പശിയാൽ പ്രാണൻ കത്തിടുമ്പോൾ
ഒരു നേരത്തെ അന്നത്തിനായ്
യാചിച്ചിടുന്നു നിൻ കൊച്ചു കൈകൾ
മാലോകർ തൻ ഈർഷ്യ വിടരും
ഗാത്രത്തിനു നേർ


വർണാഭമായ പുതുവസ്ത്രമില്ല
കളിക്കുവാനോ കളിക്കോപ്പുമില്ല
ഒപ്പം നടക്കുവാൻ കൂട്ടരുമില്ല
നോക്കിയിരിക്കാൻ നല്ല കാഴ്ച്ചകളില്ല


സ്വാർഥമാം സ്നേഹം തൻ മക്കൾക്കു മാത്രം
പകുത്തു നൽകിടുന്ന ഒരു പറ്റം ആളുകൾ
നിന്നുടെ അനാഥമാം ബാല്യത്തിനായ് ചോരിയുന്നതോ
ഉപയോഗശൂന്യമാം നിസ്സംഗത മാത്രം


എങ്കിലും നിൻറെയീ കുഞ്ഞു ലോകമെന്ന 
ചെറു വെളിച്ചത്തിൽ നീ സന്തുഷ്ടനാണ് 
വാരിയെടുത്തോമനിക്കാൻ നിനക്കാരുമില്ലെന്ന സത്യം
ചുണ്ടിലെ ചിരിയാൽ നീ മായ്ച്ചിടുന്നു


നിന്നിലെ സത്യത്തെ ഞാനറിയുമ്പോൾ
സ്വയമൊരു നെടുവീർപ്പിടുന്നു 
എനിക്കുള്ളതത്രയും ദാനമായ്‌ കിട്ടിയതോർത്ത്...
ഞാൻ എന്നോ ചെയ്ത നന്മയെയോർത്ത്..








Thursday, March 3, 2016

The Cry of a Tree

The cry of a tree


 Oh Lord!! Am dying
 My leaves are falling
 The old branches cracked
  with an awful plead

Humans are breaking
the law of nature's making
Selfish deeds of them 
ruining the forest's gem

The giant old tree weeps
with red drops on her lips
'Death' is what she fears 
that lead her into tears

Man is destroying
the nature's own growing
and that's deforestation 
means the whole destruction

The shelter is what he wants
But aims to cut off plants
With an unusual twang
and a scary bang


The spiny axe hits the trunk
and the blood it drunk
was the life of nature
which was yet to mature

In the beam of wisdom
man conquered our kingdom
And that day is near 
on which he will burst in tear...








Tuesday, March 1, 2016

ഒരു കുഞ്ഞുപൂവ്


മുറ്റത്തെ പൂക്കൾ തൻ വാടിയിൽ ഇന്നൊരു
കൊച്ചു പനിനീർ മൊട്ടു വിരിഞ്ഞു
ആ പൂവിൻ ഇതള്കളെ ഓമനിക്കാനായി
തെന്നലിൻ കൈകളോ മെല്ലെ വന്നു

പൂവിൽ നിറഞ്ഞൊരാ തേനൊന്നു നുകരുവാൻ

പാട്ടൊന്നു മൂളിയാ മധുപമെത്തി
ആ ചെറു ചെടിയിലെ ആദ്യത്തെ സൂനത്തിൻ
ആനന്ദ നീരിനെ അപഹരിക്കാൻ 

അതിൻ ശ്വാസം പൊഴിക്കുന്ന ഉന്മാദ ഗന്ധത്തിൻ

അനുഭൂതിയറിയുവാൻ വന്നു വീണ്ടും
കുസൃതി കുരുന്നുകൾ..പിന്നെയവർ തൻ
കൊച്ചു കൂട്ടുകാരും

മുടിയഴകിൻ മാറ്റൊന്നു കൂട്ടുവാൻ 

തെല്ലൊരു മയമില്ലാതെത്തുന്നു പെൺകിടാങ്ങൾ
അവരുടെ കൈകളാൽ പിച്ചിയെടുക്കുമ്പോൾ
അറിയാതെ തേങ്ങുന്നു കുഞ്ഞുപൂവ്

നാമം ജപിച്ചു കൊണ്ടെല്ലാം മറന്നു

ദേവനെ പൂജിക്കുവാനായി 
അമ്മമാർ വന്നതിൻ തണ്ടിൽ തോടുമ്പോഴോ
ഭക്തിയാൽ നിറയുന്നു മനമത്രയും

ജീവിത ത്യാഗത്തിൻ മൂർത്തിയായി

എല്ലായ്പ്പോഴും വിരിയുന്നു ആ ചെറു പുഷ്പം
ചിലപ്പോഴോ വെയിലേറ്റു വാടിടുന്നു, പിന്നെയോ 
ഇതൾ പൊഴിഞ്ഞു നിലംപറ്റി നിദ്രയിലാഴുന്നു...




The Darker Phase

The Darker Phase

It was years back when
I found my other side
with dark shades of distress..
A coward..


Fear for war
Hatred towards life
Fretful over anything 
That was me..the other me
whom I call 'she'..


She was witless 
dismayed and weakened
She laughed never
Reacted never
The one in me, whom 
I never knew before..


Love for letters
Craving for words
led her heed 
to the world of poetry
where she was alone


Dreams and fantasy
played well on her thoughts
she wrote and wrote 
and cherished her blissful days


Time glide by..
Seasons cycled 
Sunny summer heated her mind
then came the fall where-
the leaves of fantasy departed


winter brought her nightmares..
and..then came the spring
to enlighten the spirit..
spring made her open up the mind
and see the glimpse of  reality..


This is a new me; certainly 
a new world too
The new me is bold and gallant
like an army man 
Vanished agonies and dismays 
never be recalled
And this is me..not 'She'...

Wednesday, February 24, 2016

ചിലന്തി

ചിലന്തി 


അടച്ചിട്ട മുറിയുടെ ഇരുളിൽ അതാ 
വീടൊരുക്കുന്നു ഒരു ചിലന്തി
വെളുത്ത നൂലുകൾ കോർത്തു കൊണ്ട്
ചിലന്തി തൻ വല നെയ്യുന്നു

പശിയുടെ ശബ്ദം വയറിലും പിന്നെ
നെഞ്ചിലുമായി മുറവിളി കൂട്ടവേ 
പ്രതീക്ഷയുടെ ഇത്തിരി വെട്ടമോടെ
ഇരയ്ക്കായി കാത്തിരിക്കുന്നു ആ ചിലന്തി..

ആരും വെറുക്കുന്ന  രൂപം
ആരും തൊടാനറയ്ക്കുന്ന ദേഹം 
എങ്കിലും തന്റെ വിഷത്തെ ഭയക്കുന്നു
മാനവർ പോലും..

കൂട്ടിനോ ആരുമില്ല..
കൂട്ട് കൂടാൻ നേരമില്ല..
മെയ്യും മനസ്സും കാത്തിരിക്കുന്നത് ഒന്നേ ഒന്ന്..
തൻറെ ഇരയെ മാത്രം..




Wednesday, February 17, 2016

അസ്തമയം

അസ്തമയം 


മരണത്തെപ്പറ്റി ഓർക്കാത്ത ഒരു ദിവസം പോലും അവളുടെ ജീവിതത്തിൽ ഉണ്ടായിരുന്നില്ല. ജീവിതത്തോടുള്ള വെറുപ്പോ സ്നേഹം നടിച്ചു വഞ്ചിച്ചവരോടുള്ള പകയോ ഒന്നുമല്ല അതിനു കാരണം. സമൂഹത്തിലെ ഒറ്റപ്പെടലിൻറെ ശ്വാസംമുട്ടൽ  സഹിക്കാനാകാത്ത ഒരവസ്ഥ..അതിനെക്കാളുപരി എപ്പോൾ വേണമെങ്കിലും കടന്നുവന്നേക്കാവുന്ന ഒരതിഥിയാണ് മരണം എന്ന തിരിച്ചറിവും..ഉദയസൂര്യനേക്കാൾ അവൾക്കു പ്രിയം അസ്തമയസൂര്യനോടായിരുന്നു..തൻറെ ജീവിതത്തിൽ ഇനി ഒരു ഉദയം ഉണ്ടാകാനുള്ള സാധ്യത വിരളമാണ്..അതെ..ഒരു ലോകത്തിൽ നിന്നും മറ്റൊന്നിലേക്കുള്ള പ്രയാണമാണ്..ആരെയും പഴിക്കാനില്ല. ആരും എല്പ്പിച്ച ആഘാതമല്ല. സ്വയം ചോദിച്ചു വാങ്ങിയതാണ്. എല്ലാവർക്കും ഒരു വിധിയുണ്ട്. തൻറെ വിധി ഇതായിരിക്കും എന്ന് മനസ്സിനെ സദാ ബോധ്യപ്പെടുത്തി കൊണ്ടേയിരുന്നു..
കടൽത്തീരത്ത്കാറ്റ് വീശുന്നുണ്ടായിരുന്നു..മനസിനും ശരീരത്തിനും കുളിർമയേകുന്ന സുഖമുള്ള ഒരു കാറ്റ്.. കാറ്റിലെവിടെയോ വരികൾ മറന്നു തുടങ്ങിയ പാട്ട് കേൾക്കുന്നുണ്ടായിരുന്നു. അതെങ്ങോ അവളെ കൂട്ടികൊണ്ട് പോകുന്നു..

അലങ്കാരങ്ങളും ആഘോഷങ്ങളും നിറഞ്ഞ ഒരു രാവ്‌..ഒരുപക്ഷ എതൊരു സ്ത്രീയുടെയും ജീവിതത്തിലെ മനോഹരമായ രാവായിരിക്കാം അത്..വിവാഹത്തലേന്നു. ബന്ധുക്കളും നാട്ടുകാരും അങ്ങനെ പ്രിയപ്പെട്ട എല്ലാവര്ക്കൊപ്പം ഏറ്റവും സന്തോഷത്തോടെയും; എന്നാൽ വിവാഹജീവിതത്തെ കുറിച്ച് അല്പം ആശങ്കയോടെയും ചിലവിടുന്ന നിമിഷങ്ങൾ..എന്നാൽ തന്നെ സംബന്ധിച്ചിടത്തോളം അത് ഭീതിയും കുറ്റബോധവും നിറഞ്ഞ ഒന്നായിരുന്നു..അവൾ ഓർത്തു..വേദനയോടെ..
ആരാധനയും സൗഹൃദവും പ്രണയവും പിന്നീട് കാമം എന്ന വികാരത്തിന് വഴി മാറിയപ്പോൾ നഷ്ടപ്പെട്ടത് പലതും വീണ്ടെടുക്കാൻ പറ്റാത്തതായിരുന്നു..അവൾ കണ്ട ആത്മാർഥതയും നന്മയും  വെറും ചതിക്കുഴികൾ മാത്രമായിരുന്നു എന്ന തിരിച്ചറിവ് മനസ്സിനെ പിടിച്ചുലച്ചു. വിഭ്രാന്തിയുടെ കാണാക്കയത്തിലേക്ക് തെന്നി വീഴാനൊരുങ്ങിയ മനസ്സിനെ താങ്ങി നിർത്തിയത് ഉറ്റവർ തന്ന ധൈര്യവും ആത്മവിശ്വാസവുമാണ്. അങ്ങനെയാണ് വീണ്ടുമൊരു ഭാഗ്യപരീക്ഷണത്തിന് മുതിർന്നതും..
അങ്ങനെ ഒരു ഭാര്യയായി..പിന്നീട് അമ്മയും. സന്തോഷത്തിൻറെ നല്ല ദിനങ്ങൾക്ക്എപ്പോഴും ആയുസ്സ് കുറവായിരിക്കുമല്ലോ. പ്രവാസിയായ ഭർത്താവിനു പറ്റിയൊരു കയ്യബദ്ധം. അതിൽ പൊലിഞ്ഞത് രണ്ടു കുടുംബങ്ങളുടെ സ്വപ്നമായിരുന്നു..അറിഞ്ഞു കൊണ്ടല്ലെങ്കിലും തൻറെ  ഭർത്താവ് ഇല്ലാതാക്കിയ മനുഷ്യന്റെ കുടുംബത്തിനു മുൻപിൽ അവൾ കൈ നീട്ടി. യാചനകൾക്കൊടുവിൽ വലിയൊരു തുക നല്കാമെന്ന ഉടമ്പടി  കരാറിൽ ഒപ്പ് വെക്കേണ്ടി വന്നു..ചിറകു മുളക്കാത്ത കുരുന്നുകളെയും കൊണ്ട് പലരുടെയും മുൻപിൽ കൈ നീട്ടി..പക്ഷെ നിസ്സഹായായ ഒരു സ്ത്രീയ്ക്ക് മുൻപിൽ വാതിലുകൾ ഒന്നൊന്നായി കൊട്ടിയടഞ്ഞു. പ്രതീക്ഷയുടെ ഇത്തിരി വെട്ടം അപ്പോഴും അണയാതെ നെഞ്ചിൽ കത്തിയെരിഞ്ഞ്‌ കൊണ്ടേയിരുന്നു. വിശപ്പിന്റെ അസ്വസ്ഥമായ വിളിക്ക് മുൻപിൽ അലറി വിളിച്ചു കരയുന്ന കുരുന്നകളെ അവൾ കണ്ടു. ഒപ്പം ഏതോ ഒരു നാട്ടിൽ ഇരുമ്പഴികൾക്കുള്ളിൽ വിങ്ങുന്ന മുഖമോടെ ഇരിക്കുന്ന തൻറെ പ്രിയപ്പെട്ടവനെയും. ഇടിയും മഴയും ഭൂമിയിലേക്കിറങ്ങി വന്ന ഭീതിയുളവാക്കുന്ന രാത്രികളിൽ തൻറെ കുഞ്ഞുങ്ങളെ ചേർത്ത് പിടിച്ചു പ്രാർഥനയോടെ ഇരുന്ന നാളുകളിൽ വാതിൽക്കൽ മുട്ടിയ പല കൈകളെയും വിളിച്ച ശബ്ധങ്ങളെയും അവൾ അവഗണിച്ചു.. പിന്നീട് എപ്പോഴോ..ഗതികേടിന്റെ ശപിക്കപ്പെട്ട നിമിഷങ്ങളിൽ പലരുടെയും ആഗ്രഹങ്ങൾ തീർക്കുവാനുള്ള ഒരു യന്ത്രമായി മാറി കൊണ്ടിരുന്നു. വിശപ്പ്‌ മാറിയ കുരുന്നുകളുടെ ചുണ്ടിലെ പുഞ്ചിരിയുടെ തിളക്കം കണ്ടപ്പോൾ..പ്രിയപ്പെട്ടവനെ തിരിച്ചു കൊണ്ട് വരാമെന്ന പലരുടെയും വാഗ്ദാനങ്ങൾ കേട്ടപ്പോൾ തെറ്റിനെ തെറ്റുകൾ കൊണ്ട് മൂടിക്കൊണ്ടിരുന്നു. പലപ്പോഴും കുറ്റബോധം മനസ്സിനെ വേട്ടയാടിയപ്പോഴും പ്രതീക്ഷയുടെ നെരിപ്പോട് ഒരു കണ്ണുകളിൽ കാണാമായിരുന്നു..എണ്ണാവുന്ന വർഷങ്ങൾക്കൊടുവിൽ കാത്തിരുന്ന പലരും തിരിച്ചു വന്നപ്പോൾ കൊണ്ട് വന്നത് നന്ദിവാക്കോ സ്നേഹപ്രകടനമോ അല്ല. കുത്തുവാക്കുകളും ആക്രോശങ്ങളും നിറഞ്ഞ മറ്റൊരു ജീവിതമായിരുന്നു തിരികെ കിട്ടിയത്. ചെയ്തതൊക്കെയും തെറ്റുകൾ ആയിരുന്നു..പക്ഷെ തെറ്റുകൾ വലിയൊരു ശരിയിലേക്കുള്ള മാർഗങ്ങൾ ആയിരുന്നെന്നു മാത്രം..മുള്ളുകൾ നിറഞ്ഞ ചോര പൊടിയുന്ന മാർഗങ്ങൾ.

ഒടുവിലിതാ ചെയ്തികൾക്കെല്ലാം പാരിതോഷികമായി കിട്ടിയതോ മാറാരോഗവും. സമൂഹം ഒരിക്കലും ഒരു എയിഡ്സ് രോഗിയെ അംഗീകരിക്കില്ല. അവള്ടെ സാമിപ്യത്തെ പോലും അവർ ഭയപ്പെടുന്നു. ശ്വാസത്തിലൂടെയും സ്പർശനതിലൂടെയും പകരുന്ന രോഗമല്ലെന്ന് തിരിച്ചറിഞ്ഞാൽ കൂടിയും പാപം ചെയ്തവൾ എന്ന് മുദ്രകുത്തപ്പെടുന്നു. ജന്മം നല്കിയ മക്കളെ വാരിയെടുത്ത് ഉമ്മ വെയ്ക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെടുന്നു. തന്റെ മുഖം കാണുന്നത് പോലും പലര്ക്കും അരോചകമാകുന്നു. ഇനിയെന്ത് എന്ന ചോദ്യത്തിന് മുൻപിൽ ദിശയറിയാതെ പറക്കുന്ന ഒരു പട്ടം പോലെയാണ് താനെന്നു അവൾക്കു തോന്നി.
കടൽത്തീരത്ത്കടല വില്ക്കുന്ന പയ്യന്റെ സ്വരമാണ് ഓർമകളിൽ നിന്നും ഉണർത്തിയത്. കുട്ടിയുടെ കണ്ണുകളിൽ തന്റെ മക്കളുടെ ചിത്രമാണ് തെളിഞ്ഞത്..കടല നൽകുമ്പോൾ നിഷ്കളങ്കമായി അവനൊന്നു ചിരിച്ചു. വർഷങ്ങൾക്കു ശേഷമാണ് ഇത്രയും ആത്മാർതമായൊരു പുഞ്ചിരി കാണുന്നത്. അവൾ മെല്ലെ നടന്നു.. ഉറ്റവരുടെ ശകാരങ്ങളും നാട്ടുകാരുടെ പരിഹാസങ്ങളും കുഞ്ഞുങ്ങളുടെ നിലവിളിയുമെല്ലാം കാതിൽ പെരുമ്പറ ശബ്ദം പോലെ  മുഴങ്ങുന്നു. ലോകത്ത് ആര്ക്കും നിർവചിക്കാനാകാത്ത ഒന്നാണ് മനുഷ്യമനസ്സ്. ചിലപ്പോൾ അത് നമ്മെ ആശ്വസിപ്പിക്കാനെന്ന പോലെ അടുത്ത് വരും..എന്നിട്ട് തൊട്ടടുത്ത്നിന്ന് കൈ കൊട്ടി ചിരിക്കും.ഒരുപക്ഷെ ക്രൂരമായി വേദനിപ്പിക്കും.


സൂര്യൻ അതാ അസ്തമിക്കാനൊരുങ്ങുന്നു. അസ്തമയത്തിന്റെ ചുവപ്പ് നിറത്തിന് കൂടുതൽ സൗന്ദര്യം അവൾക്കു തോന്നി. കടലിലേക്ക്താഴുന്ന സൂര്യനോടൊപ്പം അവളുടെ മനസ്സും ഏതോ ചിന്തയുടെ ഗർത്തത്തിലേക്ക് ആഴ്ന്നു പോയി..

Sunday, February 14, 2016

വൃദ്ധൻ

വൃദ്ധൻ

വെളിച്ചം കുറവുള്ള  ആ മുറിയുടെ കോണിൽ ഇട്ടിരിക്കുന്ന കസേരയിൽ കൂനി കൂടിയിരിക്കുകയായിരുന്നു  വൃദ്ധൻ..നാളുകളായി ഷേവ് ചെയ്യാത്ത, നീണ്ടു വളര്ന്ന മീശയും താടിയും ദേഹത്തെ നരച്ച രോമാവുമെല്ലാം ചേർന്ന് വല്ലാത്തൊരു രൂപമായിരുന്നു അയാൾക്ക്‌..കസേരയുടെ നേരെയുള്ള സ്റ്റീൽ കൊണ്ടുള്ള അലമാരയുടെ കണ്ണാടിയിലേക്ക് അയാള് മെല്ലെ തന്റെ മുഖമൊന്നുയർത്തി നോക്കി..നിസ്സഹായതയും ദയ്ന്യതയും നിറഞ്ഞ കണ്ണുകളിലെ കണ്ണീർ മറ്റാരെങ്കിലും കാണുമോ എന്ന ഭയത്താൽ അയാൾ വേഗം തൻറെ തോളിലെ മുഷിഞ്ഞ തോർതിനാൽ തുടച്ചു മാറ്റി..

ഒരിക്കൽ കൂടി ആ കണ്ണാടിയിലേക്ക് നോക്കാൻ അയാൾക്ക്‌ തോന്നി..അതിൽ പിന്നീട് പ്രതിഫലിച്ചത് മറ്റു ചില കാഴ്ചകൾ ആയിരുന്നു..ഒരിക്കൽ കണ്ടാൽ വീണ്ടും കാണാൻ കൊതിക്കുന്ന മനോഹരങ്ങളായ ചില കാഴ്ചകൾ..കറുത്ത തലമുടിയുള്ള  പാൻറും ഷർട്ടും ധരിച്ചുള്ള തൻറെ ആ പഴയ രൂപത്തെ കണ്ടപ്പോൾ അയാൾക്ക്‌ ഒരുപാടു സന്തോഷം തോന്നി..കൂടെ ചുവപ്പും മഞ്ഞയും സാരീ ധരിച്ച തൻറെ പ്രിയതമയും..വിവാഹം കഴിഞ്ഞു കുറച്ചു ദിവസങ്ങളെ ആയിട്ടുണ്ടായുള്ളൂ..സൈക്കിൾ ന്റെ പുറകിൽ തൻറെ പ്രിയപ്പെട്ടവളെ ഇരുത്തി കൊണ്ടുള്ള യാത്രകളും സിനിമ കൊട്ടകയിലിരുന്നു ആർത്തു വിളിച്ചു സിനിമ ആസ്വദിച്ചതുമെല്ലാം ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നു..
ഒരുപാട് അംഗങ്ങളുള്ള വലിയൊരു കുടുംബമായിരുന്നു അയാളുടേത്..കാരണവന്മാർക്ക് വെച്ച് വിളമ്പിയും വീട്ടിലെ ബാക്കിയുള്ളവരെ പരിപാലിച്ചും ദിവസങ്ങൾ മുന്നോട്ടു പോയി..പലചരക്കു കടയിലെ വരുമാനം കൊണ്ട് കുടുംബത്തെ പോറ്റിയിരുന്ന അയാൾ എന്നും വൈകീട്ട് വരുമ്പോൾ മടിത്തട്ടിൽ ആരും കാണാതെ പലഹാരങ്ങൾ പൊതിഞ്ഞു കൊണ്ട് വന്നിരുന്നു..തന്റെ പ്രിയതമയ്ക്ക് കൊടുക്കാൻ..അങ്ങനെ സന്തോഷകരമായ ജീവിതനൗകയിൽ തുഴഞ്ഞു നീങ്ങുന്നതിനിടയിൽ സ്വന്തമായൊരു കൊച്ചു വീടായി..മക്കളായി..അവർ വളര്ന്നു..പഠിച്ചു..വിവാഹം ചെയ്തു..അവര്ക്കും മക്കളായി..എല്ലാം കണ്ടു അയാൾ ആസ്വദിച്ചു..ഒപ്പം തന്റെ ജീവിതത്തിലെ എല്ലാ കടമകളും നിർവഹിച ആത്മ സംതൃപ്തിയോടെ...

പിന്നീടു നിനച്ചിരിക്കാത്ത ഒരു വേളയിൽ തന്റെ പ്രിയതമയെ നഷ്ടപെട്ടു..അയാളുടെ ജീവിതത്തിലെ ഒരു പക്ഷെ ഏറ്റവും വലിയ ദുരന്തം അതായിരുന്നിരിക്കണം..പക്ഷെ കാലം മായ്ക്കാത്ത മുറിവുകളുണ്ടോ എന്ന പോലെ മെല്ലെ അതും അയാൾ മറന്നു തുടങ്ങി..മക്കളും പേരക്കുട്ടികളും അടങ്ങുന്ന വലിയ കുടുംബം അയാൾക്കൊപ്പം നിന്ന്..കുടുംബമെന്ന ആൽമരത്തിനു കീഴെ ശുദ്ധവായു ശ്വസിച്ചു അയാൾ കഴിഞ്ഞു.പിന്നീടെപ്പോഴാണ്  വിഭ്രാന്തമായ കാഴ്ചകൾ കാണാൻ തുടങ്ങിയത്..?? കേൾക്കുന്നതെല്ലാം അപസ്വരങ്ങളായി മാത്രം തോന്നിത്തുടങ്ങിയത് ..ഓർമയില്ല..അയാള്ക്കൊന്നും ഓർമ കിട്ടുന്നില്ല..എന്തൊക്കെയോ ചില മിന്നായങ്ങൾ മാത്രം..അതിൽ അയാൾ തന്റെ മക്കളുടെ ആക്രോശങ്ങൾ കണ്ടു..മരുമക്കളുടെ പരിഹാസങ്ങൾ കണ്ടു..പേരക്കുട്ടികളുടെ ചുളിഞ്ഞ നെറ്റികൾ കണ്ടു..പിന്നീടു ഓർമ മാഞ്ഞു...

ഇന്ന് വൃദ്ധൻ ഒരു ബാധ്യതയാണ്..എല്ലാവര്ക്കും..ഇന്നോ നാളെയോ വൃദ്ധ സദനത്തിലേക്ക് പോകേണ്ടി വരുമോയെന്ന ഭീതി അയാളെ ഉറക്കത്തിൽ പോലും അലട്ടുന്നുണ്ടാവണം..മരുന്നും മൂത്രവും മണക്കുന്ന ജനാലകൾ തുറക്കാത്ത ആ മുറി മാത്രമാണ് അയാൾക്ക്‌ ഇന്ന് സ്വന്തം..ആ മുറിയുടെ ഇത്തിരി വെട്ടത്തിൽ ഇനി മരണത്തെ മാത്രമേ അയാൾ കാത്തിരിക്കുന്നുള്ളൂ..മരുന്നുകൾ അയാളുടെ കണ്ണുകളിൽ മയക്കം സൃഷ്ട്ടിച്ചു തുടങ്ങിയിരിക്കുന്നു..കണ്ണുകൾ മെല്ലെ അടച്ചു വൃദ്ധൻ നിദ്രയുടെ മാന്ത്രിക ലോകത്തേക്ക് പിന്നെയും കടന്നു..സ്വപ്നങ്ങളിലൂടെ തൻറെ പഴയ ലോകത്തേക്ക് ഓടി ചെല്ലാനുള്ള വെമ്പലോടെ.....

NB: ഇതൊരു ചെറു കഥയല്ല..മറിച്ച് ഒരു ജീവിതാനുഭവം ആണ്..നമുക്ക് ചുറ്റുമുള്ള ലോകത്ത് പലരും വാർധക്യത്തിന്റെ ഏകാന്തത അനുഭവിച്ചു ജീവിക്കുന്നവരുണ്ട്..അവരുടെ ജീവിതതാളുകളിൽ നിന്നും ചീന്തിയെടുത്ത ചെറിയ ഒരേട്‌ മാത്രം..