അനാഥസൂനങ്ങൾ
കുഞ്ഞേ..നിൻ മിഴിയിലൂടെ
ഞാനീ ലോകത്തെ അറിയുന്നു
നിൻ മൊഴിയിലൂടെ അറിയുന്നു
ഞാനീ ലോകരേയും..
പശിയാൽ പ്രാണൻ കത്തിടുമ്പോൾ
ഒരു നേരത്തെ അന്നത്തിനായ്
യാചിച്ചിടുന്നു നിൻ കൊച്ചു കൈകൾ
മാലോകർ തൻ ഈർഷ്യ വിടരും
ഗാത്രത്തിനു നേർ
വർണാഭമായ പുതുവസ്ത്രമില്ല
കളിക്കുവാനോ കളിക്കോപ്പുമില്ല
ഒപ്പം നടക്കുവാൻ കൂട്ടരുമില്ല
നോക്കിയിരിക്കാൻ നല്ല കാഴ്ച്ചകളില്ല
സ്വാർഥമാം സ്നേഹം തൻ മക്കൾക്കു മാത്രം
പകുത്തു നൽകിടുന്ന ഒരു പറ്റം ആളുകൾ
നിന്നുടെ അനാഥമാം ബാല്യത്തിനായ് ചോരിയുന്നതോ
ഉപയോഗശൂന്യമാം നിസ്സംഗത മാത്രം
എങ്കിലും നിൻറെയീ കുഞ്ഞു ലോകമെന്ന
ചെറു വെളിച്ചത്തിൽ നീ സന്തുഷ്ടനാണ്
വാരിയെടുത്തോമനിക്കാൻ നിനക്കാരുമില്ലെന്ന സത്യം
ചുണ്ടിലെ ചിരിയാൽ നീ മായ്ച്ചിടുന്നു
നിന്നിലെ സത്യത്തെ ഞാനറിയുമ്പോൾ
സ്വയമൊരു നെടുവീർപ്പിടുന്നു
എനിക്കുള്ളതത്രയും ദാനമായ് കിട്ടിയതോർത്ത്...
ഞാൻ എന്നോ ചെയ്ത നന്മയെയോർത്ത്..
Superb. ..
ReplyDelete