മുറ്റത്തെ പൂക്കൾ തൻ വാടിയിൽ ഇന്നൊരു
കൊച്ചു പനിനീർ മൊട്ടു വിരിഞ്ഞു
ആ പൂവിൻ ഇതള്കളെ ഓമനിക്കാനായി
തെന്നലിൻ കൈകളോ മെല്ലെ വന്നു
പൂവിൽ നിറഞ്ഞൊരാ തേനൊന്നു നുകരുവാൻ
പാട്ടൊന്നു മൂളിയാ മധുപമെത്തി
ആ ചെറു ചെടിയിലെ ആദ്യത്തെ സൂനത്തിൻ
ആനന്ദ നീരിനെ അപഹരിക്കാൻ
അതിൻ ശ്വാസം പൊഴിക്കുന്ന ഉന്മാദ ഗന്ധത്തിൻ
അനുഭൂതിയറിയുവാൻ വന്നു വീണ്ടും
കുസൃതി കുരുന്നുകൾ..പിന്നെയവർ തൻ
കൊച്ചു കൂട്ടുകാരും
മുടിയഴകിൻ മാറ്റൊന്നു കൂട്ടുവാൻ
തെല്ലൊരു മയമില്ലാതെത്തുന്നു പെൺകിടാങ്ങൾ
അവരുടെ കൈകളാൽ പിച്ചിയെടുക്കുമ്പോൾ
അറിയാതെ തേങ്ങുന്നു കുഞ്ഞുപൂവ്
നാമം ജപിച്ചു കൊണ്ടെല്ലാം മറന്നു
ദേവനെ പൂജിക്കുവാനായി
അമ്മമാർ വന്നതിൻ തണ്ടിൽ തോടുമ്പോഴോ
ഭക്തിയാൽ നിറയുന്നു മനമത്രയും
ജീവിത ത്യാഗത്തിൻ മൂർത്തിയായി
എല്ലായ്പ്പോഴും വിരിയുന്നു ആ ചെറു പുഷ്പം
ചിലപ്പോഴോ വെയിലേറ്റു വാടിടുന്നു, പിന്നെയോ
ഇതൾ പൊഴിഞ്ഞു നിലംപറ്റി നിദ്രയിലാഴുന്നു...
No comments:
Post a Comment