ചിലന്തി
അടച്ചിട്ട മുറിയുടെ ഇരുളിൽ അതാ
വീടൊരുക്കുന്നു ഒരു ചിലന്തി
വെളുത്ത നൂലുകൾ കോർത്തു കൊണ്ട്
ചിലന്തി തൻ വല നെയ്യുന്നു
പശിയുടെ ശബ്ദം വയറിലും പിന്നെ
നെഞ്ചിലുമായി മുറവിളി കൂട്ടവേ
പ്രതീക്ഷയുടെ ഇത്തിരി വെട്ടമോടെ
ഇരയ്ക്കായി കാത്തിരിക്കുന്നു ആ ചിലന്തി..
ആരും വെറുക്കുന്ന രൂപം
ആരും തൊടാനറയ്ക്കുന്ന ദേഹം
എങ്കിലും തന്റെ വിഷത്തെ ഭയക്കുന്നു
മാനവർ പോലും..
കൂട്ടിനോ ആരുമില്ല..
കൂട്ട് കൂടാൻ നേരമില്ല..
മെയ്യും മനസ്സും കാത്തിരിക്കുന്നത് ഒന്നേ ഒന്ന്..
തൻറെ ഇരയെ മാത്രം..
No comments:
Post a Comment