മഴ
മഴയെ ഞാൻ കാത്തിരിക്കുന്നില്ല....
കാരണം അതെന്റെ തോരാ അശ്രുകങ്ങൾ മാത്രമാണ്..
അന്ന്.. പുല്ക്കൊടികളെ ആശ്ലേഷിച്ചു മഴ കടന്നു പോയ്..
മണ്ണിൽ പുതുമ വിതച്ചു പിന്നെയും കടന്നു പോയ്
പക്ഷെ
നനവാർന്ന സന്ധ്യയിൽ
മിഴികൾ ആകാശത്തേക്ക് നട്ടിരുന്ന
എന്നെ മാത്രം അവൾ കണ്ടില്ല
അതോ കാണാത്തതായി നടിച്ചതോ?
മഴക്കായി കൊതിച്ചൊരു ബാല്യം
അവൾ തൻ സ്നേഹ സാന്ത്വനത്തിനായ് വെമ്പിയ കൗമാരം
ആര്ദ്രതയുടെ നിറവിൽ ആനന്ദം നിറഞ്ഞ ആ നല്ല നിമിഷങ്ങൾ..
അത് മാത്രമേ അവൾ എനിക്കായ് നല്കിയിട്ടുള്ളൂ
ബാക്കിയെല്ലാം ഞാൻ എന്നോ കണ്ട ദിവാസ്വപ്നത്തിലെ ചീളുകൾ
ഇന്ന്...
ഇവിടെ പെയ്ത മഴയെ ഞാൻ അറിയില്ല
അവൾ എന്റേതല്ല
ആ സ്വരം എനിക്ക് പരിചിതമല്ല
ആ ഗന്ധം എന്നെ ശ്വാസം മുട്ടിക്കുന്നു..
അല്ല..ഇതല്ല..
അന്ന് ഞാൻ കാത്തിരുന്ന മഴ ഇതല്ല...
ഈ മഴയെ ഇനി ഞാൻ കാത്തിരിക്കുകയില്ല...
No comments:
Post a Comment