ഓർമ തൻ കണങ്ങളെൻ മിഴികളെ തലോടവേ
തെളിഞ്ഞിടുന്നു നിൻ മുഖം മനമാകെ
എന്നോ മോഹിച്ചൊരാ സുസ്മിതം
കാതിൽ മുഴങ്ങും നേർത്ത നാദം..
എൻറെ പ്രണയം നിന്റേതുമാകവെ
നിൻറെ ശരികൾ എൻറെ മാത്രമാകവേ
അറിഞ്ഞു നാം
നമുക്കായ് മാത്രം തീർത്ത സൗധം..
പ്രണയത്തിന് സ്ഫടികത്താൽ പണിത സ്വർഗം..
മഴയാൽ ആർദ്രമായൊരാ നിശയിൽ
നീയെന്നെ പൂര്ണമായറിഞ്ഞൊരാ വേളയിൽ
നിൻറെ അധരങ്ങളേകിയ മുദ്രകൾ
പതിഞ്ഞതെൻ ഹൃദയത്തിനാഴങ്ങളിൽ മാത്രമായ് ..
കാലം മായ്ക്കാത്ത ഓർമ്മച്ചെപ്പുകൾ
ഇടയ്ക്കിടെ എന്നുള്ളിൽ ചലനം ഉണർത്തുന്നു
അതു നിൻ മിഴി തൻ മിന്നലാകാം
ആ ചിരി തൻ നേർത്ത സ്പർശമാകാം..
തെളിഞ്ഞിടുന്നു നിൻ മുഖം മനമാകെ
എന്നോ മോഹിച്ചൊരാ സുസ്മിതം
കാതിൽ മുഴങ്ങും നേർത്ത നാദം..
എൻറെ പ്രണയം നിന്റേതുമാകവെ
നിൻറെ ശരികൾ എൻറെ മാത്രമാകവേ
അറിഞ്ഞു നാം
നമുക്കായ് മാത്രം തീർത്ത സൗധം..
പ്രണയത്തിന് സ്ഫടികത്താൽ പണിത സ്വർഗം..
മഴയാൽ ആർദ്രമായൊരാ നിശയിൽ
നീയെന്നെ പൂര്ണമായറിഞ്ഞൊരാ വേളയിൽ
നിൻറെ അധരങ്ങളേകിയ മുദ്രകൾ
പതിഞ്ഞതെൻ ഹൃദയത്തിനാഴങ്ങളിൽ മാത്രമായ് ..
കാലം മായ്ക്കാത്ത ഓർമ്മച്ചെപ്പുകൾ
ഇടയ്ക്കിടെ എന്നുള്ളിൽ ചലനം ഉണർത്തുന്നു
അതു നിൻ മിഴി തൻ മിന്നലാകാം
ആ ചിരി തൻ നേർത്ത സ്പർശമാകാം..